congress

പാറശാല: പാറശാല ഗ്രാമപഞ്ചായത്തിൽ പരശുവയ്ക്കൽ വണ്ടിച്ചിറ കുടിവെള്ള പദ്ധതിക്ക് സമീപത്തായി മാലിന്യ പ്ലാന്റ് നിർമ്മിക്കാനുള്ള തീരുമാനം പിൻവലിക്കുക, ലൈഫ് ഭവന പദ്ധതിയിൽ നിന്ന് പുറത്തായ അർഹരായ മുഴുവൻ പേർക്കും വീട് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് അംഗങ്ങളായ കോൺഗ്രസ് പ്രതിനിധികൾ പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ഉപവാസ സമരം മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ എ.ടി. ജോർജ്, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബുക്കുട്ടൻ നായർ, പാറശാല സുധാകരൻ, കൊറ്റാമം വിനോദ്, പാറശാല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, പാറശാല മണ്ഡലം പ്രസിഡന്റ് പവതിയാൻവിള സുരേന്ദ്രൻ, പരശുവയ്ക്കൽ മണ്ഡലം പ്രസിഡന്റ് കെ. സുരേഷ് കുമാർ, അഡ്വ. ജോൺ, ടി.കെ. വിശ്വംഭരൻ, എ.സി. രാജ്, ലെൽവിൻ ജോയ്, വിനയനാഥ്‌, സെയ്ദലി, നിർമ്മല കുമാരി, മഹിളാ കുമാരി, സുധാമണി എന്നിവർ സംസാരിച്ചു.