തിരുവനന്തപുരം:വനാശ്രിത ഗോത്ര വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സംസ്ഥാന വന വികസന സമിതി നടപ്പിലാക്കി വരുന്ന കതിർ പദ്ധതിയിലെ അഞ്ചാമത് വായനശാലയ്ക്ക് തുടക്കമായി. കോട്ടൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ ആയിരത്തിലധികം പുസ്തകങ്ങളുമായി ആരംഭിച്ച വായനശാല ജി സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കോട്ടൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ മാങ്കോട് ഇ.ഡി.സി പദ്ധതിപ്രദേശത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. മാങ്കോട് ഇ.ഡി.സി പ്രസിഡന്റ് വി.രമേഷിന്റെ അദ്ധ്യക്ഷതയിൽ ഐ.എസ്.സുരേഷ്ബാബു, കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി സുരേഷ്, രശ്മി അനിൽകുമാർ, മലയിൻകീഴ് ഗവ. കോളേജ് പ്രിൻസിപ്പാൾ ഡോ.ടി. സുഭാഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ അഭിലാഷ്. എസ്.എസ് ,ഡോ.അഖിൽ .സി.കെ, എ.ബി.പി റെയിഞ്ച് ഡെപ്യൂട്ടി വാർഡൻ ആർ.എസ്. അനീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.