1

പൂവാർ:സമഗ്ര ശിക്ഷാ കേരള,നെയ്യാറ്റിൻകര ബി.ആർ.സിയുടെ നേതൃത്വത്തിൽ ജില്ലയിലെ ആദ്യ ടിക്കറിംഗ് ലാബിന്റെ അദ്ധ്യാപക പരിശീലനം നടന്നു.ഇതിന്റെ ഉദ്ഘാടനം നെയ്യാറ്റിൻകര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹൻ നിർവഹിച്ചു.സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ എ.കെ.സുരേഷ് കുമാർ,ജില്ലാ പ്രോഗ്രാം ഓഫീസർ റെനി .ജി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷിബു പ്രേംലാൽ,ബി.പി.സിമാർ തുടങ്ങിയവർ പങ്കെടുത്തു.നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ 4 ഉപജില്ലകളിൽ നിന്നായി 40 അദ്ധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.3ഡി പ്രിന്റിംഗ്‌, റോബോട്ടിക് ടെക്നോളജി,ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ടെക്നോളജി എന്നീ മേഖലകളിൽ വിദഗ്ദ്ധ പരിശീലനമാണ് നൽകുന്നത്.നെയ്യാറ്റിൻകര ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ എം.അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു.ബി.ആർ.സി ട്രെയിൻ ആനന്ദ് കുമാർ നന്ദി പറഞ്ഞു.