p

തിരുവനന്തപുരം: അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്. ബി.എസ്‌സി സ്‌പെഷ്യൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂലായ് 4 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.

ജൂലായ് നാലിന് ആരംഭിക്കുന്ന ബി.പി.എഡ്. (ദ്വിവത്സര കോഴ്സ് - 2020 സ്‌കീം), രണ്ടാം സെമസ്​റ്റർ (റെഗുലർ & സപ്ലിമെന്ററി), നാലാം സെമസ്​റ്റർ (റെഗുലർ) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

24 ന് നടത്താൻ നിശ്ചയിച്ചിരുന്ന കേരളസർവകലാശാല യൂണിയൻ (2021 - 2022) ഭാരവാഹികളുടേയും സെന​റ്റ്/സ്​റ്റുഡന്റ്സ് കൗൺസിലിലേക്കുമുള്ള വിദ്യാർത്ഥി പ്രതിനിധികളുടേയും തിരഞ്ഞെടുപ്പ് 27 ലേക്ക് മാ​റ്റി.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഓഫ് എൻജിനിയറിംഗ് 2018 സ്‌കീം (2018 അഡ്മിഷൻ) ആറാം സെമസ്​റ്റർ (ഇംപ്രൂവ്‌മെന്റ്), ജൂൺ 2022 പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ആഗസ്​റ്റ് 5 ന് തുടങ്ങുന്ന എട്ടാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ/ബികോം./ബി.ബി.എ.എൽ.എൽ.ബി. പരീക്ഷക്ക് പിഴകൂടാതെ 28 വരെയും 150 രൂപ പിഴയോടെ ജൂലായ് ഒന്നു വരെയും 400 രൂപ പിഴയോടെ ജൂലായ് നാലു വരെയും അപേക്ഷിക്കാം.

കാര്യവട്ടം ലക്ഷ്മീഭായി നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യുക്കേഷന്റെ (എൽ.എൻ.സി.പി.ഇ) എം.പി.ഇ.എസ്, ബി.പിഎഡ്. (നാല് വർഷം) ഇന്നോവേ​റ്റീവ് കോഴ്സുകളിലേക്കുള്ള പ്രവേശനം ജൂലായ് 1 മുതൽ.

വിദൂരവിദ്യാഭ്യാസവിഭാഗം മൂന്നാം സെമസ്​റ്റർ പി.ജി. (എം.എസ്‌സി ഒഴികെ) പ്രോഗ്രാമുകളുടെ സമ്പർക്ക ക്ലാസുകൾ ഓൺലൈനായി 25 മുതൽ.