മുടപുരം:മുട്ടപ്പലത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് അഴൂർ പഞ്ചായത്ത് മെമ്പറും അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എസ്.വി.അനിലാൽ പറഞ്ഞു.കേരളകൗമുദിയിൽ കഴിഞ്ഞദിവസം 'വികസനമെത്താത്ത മുട്ടപ്പലം മാർക്കറ്റ് മാർക്കറ്റ് ജംഗ്ഷൻ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.മാർക്കറ്റ് മുട്ടപ്പലത്തിന്റെ പ്രധാനപ്പെട്ട സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.മാർക്കറ്റിന്റെ ആവശ്യകത കുറഞ്ഞുവരുന്നതിനാൽ കുറച്ച് സ്ഥലംമാത്രം ചന്തയ്ക്കായി ഉപയോഗിച്ചിട്ട് ബാക്കി സ്ഥലം ശ്രദ്ധാപൂർവം പ്രയോജനപ്പെടുത്തും. ഒപ്പം മറ്റുചില ഒാഫീസുകൾകൂടി കൊണ്ടുവരുവാൻ കാര്യമായ ഇടപെടൽ നടത്തുകയാണ്. ഇതിനായുള്ള പദ്ധതികൾ തയ്യാറാക്കി വരുന്നതായും അനിലാൽ അറിയിച്ചു.