ott

ഒറ്റശേഖരമംഗലം:ജനാർദ്ദനപുരം ഹയർ സെക്കൻഡറി സ്കൂളിൽ, കുട്ടികളുടെ സർഗാത്മക രചനകളടങ്ങിയ ചെരാത് മാസികയുടെ പ്രകാശനം കാർഷിക കടാശ്വസ കമ്മീഷനംഗവും സ്കൂൾ രക്ഷാധികാരിയുമായ ജെ.വേണുഗോപാലൻ നായർ നിർവഹിച്ചു.ഹെഡ്മാസ്റ്റർ എം.എസ്.ആദർശ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ എസ്.ശ്രീകുമാരി അമ്മ,പ്രിൻസിപ്പൽ വി.ശ്രീകല,അദ്ധ്യാപകരായ രാജേഷ് കുമാർ,വി.എൻ.ശ്രീജിത്ത്,ടി.എസ്.അരുൺ എന്നിവർ സംസാരിച്ചു.സ്കൂളിലെ എസ്.പി.സിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ ഉദ്ഘാടനം അഗ്രികൾച്ചറൽ അസിസ്റ്റന്റ് അനൂപ് നിർവഹിച്ചു.