വിതുര:മുഖ്യമന്ത്രി പിണറായിവിജയനെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട്ട് പ്രതിഷേധ യോഗവും ബഹുജനറാലിയും സംഘടിപ്പിച്ചു.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.പി.എം ജില്ലാസെക്രട്ടേറിയേറ്റംഗം എൻ.യതീന്ദ്രൻ,സി.പി.എം വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി എൻ.ഷൗക്കത്തലി,സി.പി.എം വിതുര ഏരിയാകമ്മിറ്റി അംഗങ്ങളായ ജെ.വേലപ്പൻ,എസ്.സഞ്ജയൻ, എൽ.ഡി.എഫ് കൺവീനർ എൻ.എം.സാലി,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്,കർഷകസംഘം തൊളിക്കോട് മേഖലാസെക്രട്ടറി എസ്.എസ്.പ്രേംകുമാർ,മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ് എന്നിവർ പങ്കെടുത്തു.