വെള്ളനാട്:വെള്ളനാട് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രത്തിൽ കാര്യക്ഷമവും സന്തുലിതവുമായ രാസവളങ്ങളുടെ ഉപയോഗം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബോധവത്കരണ കാമ്പെയിൻ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു.മിത്രനികേതൻ ജോയിന്റ് ഡയറക്ടർ ഡോ.രഘു രാമദാസ് അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ,വാർഡ് മെമ്പർ എൽ.പി.മായാദേവി,മഞ്ജു തോമസ് എന്നിവർ സംസാരിച്ചു.രാസവളങ്ങളുടെ കാര്യക്ഷമവും സമീകൃതവുമായ ഉപയോഗത്തെക്കുറിച്ചുള്ള പരിശീലനം ജ്യോതി റേച്ചൽ വർഗീസ് കൈകാര്യം ചെയ്തു.വിഷയവുമായി ബന്ധപ്പെട്ട വീഡിയോ ഷോകൾ,മണ്ണ് പരിശോധന,മണ്ണ് സാമ്പിളിനെക്കുറിച്ചുള്ള പ്രദർശനം,കെ.വി.കെ യുടെ മണ്ണ് പരിശോധന ലാബ് സന്ദർശനവും പരിപാടിയുടെ ഭാഗമായി നടന്നു.മണ്ണ് പരിശോധന ലാബിന്റെയും മണ്ണ് പരിശോധന ഉപകരണങ്ങളുടെയും പ്രവർത്തനത്തെക്കുറിച്ച് ജിബി ജോസഫ് കർഷകർക്കായി വിശദീകരിച്ചു.