bhavana

കാട്ടാക്കട: ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട് ഏലായിലാണ് വായന വാരത്തിൽ പൂഴനാട് നീരാഴി കോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നെൽകൃഷിക്ക് തുടക്കം കുറിച്ചു.വായന പക്ഷാചരണത്തിന്റെ ഭാഗമായിട്ടാണ് ഹരിത ഭാവന എന്ന പേരിൽ കാർഷിക വായനയ്ക്ക് ഭാവന ഗ്രന്ഥശാല മുന്നിട്ടിറങ്ങിയത്. സി.കെ.ഹരീന്ദ്രൻ.എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ആന്റണി രാജു ഞാറ്നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി.നെഹ്രു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ അലി സാബ്രിൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽകൃഷ്ണൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം,വൈസ് പ്രസിഡന്റ് ഷിബു ബാലകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്തംഗം മേരി മേബിൾ,പഞ്ചായത്ത് വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാരായ മിനർവാ സുകുമാരൻ,ഉഷാകുമാരി,മഞ്ജു സുരേഷ്, ജനപ്രതിനിധികളായ സത്യനേശൻ,ബിന്ദു,മിനി വിജയൻ, ജയലക്ഷ്മി,ശ്രീകുമാരൻ,ഭാവന പ്രസിഡന്റ് പൂഴനാട് ഗോപൻ,കൃഷി ഓഫീസർ കിരൺ,കാർഷിക വികസനസമിതി പ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. നടീൽ ഉത്സവത്തിന്റെ ഭാഗമായി ചേറിലെ കാൽപ്പന്ത് മത്സരം ഏറെ ആവേശം വിതറി.നടീൽ ഉത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച കാവ്യസദസിൽ അഖിലൻ ചെറുകോട്, കുന്ന നാട് സുധാകരൻ,അജി താവലോട്,ദുഷ്യന്തൻ കുച്ചപുറം എന്നിവർ വയൽപ്പാട്ടുകൾ അവതരിപ്പിച്ചു.യുവ കർഷകൻ ആശിഷ് കുമാർ, കേരള കാർഷിക യന്ത്ര സഹായ സംഘം എന്നിവരെ ചടങ്ങിൽ ആദരിച്ചു.