
കിളിമാനൂർ:കിളിമാനൂർ ഉപജില്ലയിൽ ഗവൺമെന്റ് യു.പി.എസ് പേരൂർ വടശേരിയിൽ നിർമ്മാണം പൂർത്തീകരിച്ച വർണ്ണക്കൂടാരം പ്രീ-പ്രൈമറി ഹൈടെക് ക്ലാസ് മുറികളുടെയും പുറം വാതിൽ കളിയിടം,വിശ്രമ കേന്ദ്രം എന്നിവയുടെയും ഉദ്ഘാടനം നടന്നു.പ്രീ പ്രൈമറി ക്ലാസ് മുറികളുടെ ജില്ലയിലെ ആദ്യത്തെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.പുറം വാതിൽ കളിയിടം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി നിർവഹിച്ചു.ഒ.എസ് അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത സ്വാഗതം പറഞ്ഞു.വിവിധ തലങ്ങളിലെ ജനപ്രതിനിധികളായ അബി ശ്രീരാജ് ,ശോഭ,എ.എസ്.വിജയലക്ഷ്മി,കെ.അനിൽകുമാർ,പി.ബി.അനശ്വരി,സിന്ധു രാജീവ്,ലാലി ജയകുമാർ,എം.രഘു,നിസാമുദ്ദീൻ നാലപ്പാട്ട്,അനോബ് ആനന്ദ്,ആർ.സുരേഷ് കുമാർ,ആർ.എസ്. രേവതി,കെ.ശ്രീലത,ഉഷ,അർച്ചന സഞ്ചു,ഡി.പി.ഒ റെനി വർഗീസ്,എ.ഇ.ഒ വി.എസ്.പ്രദീപ്,ബി.പി.സി വി.ആർ സാബു,മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.ഇബ്രാഹിംകുട്ടി,എസ്.കെ.സുനി,കെ. വാസുദേവകുറുപ്പ്,എം.സന്തോഷ് കുമാർ, ബി.രത്നാകരൻപിള്ള,എസ്.ഫസലുദ്ദീൻ,ആർ.അശോകൻ, കെ.എം.രാധാകൃഷ്ണൻ നായർ,പേരൂർ സത്താർ,വി.ജയശീലൻ,ആർ.രതീഷ്,ജി.വി. ലാൽ,ഹാഷറുദ്ദീൻ,എ.സിനോബ,എ.നസി തുടങ്ങിയവർ സംസാരിച്ചു. എ.ജുനൈദാ ബീവി നന്ദി പറഞ്ഞു.