വെഞ്ഞാറമൂട്:ആലന്തറ രംഗപ്രഭാതും പ്രൊഫ.ജി.ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ ഒഫ് പെർഫോർമിംഗ് ആർട്സും സംയുക്തമായി പ്രൊഫ.ജി ശങ്കരപ്പിള്ള ജന്മവാർഷികം ആഘോഷിച്ചു.ഗാന്ധി സ്മാരക നിധി ചെയർമാനും പ്രൊഫ.ജി. ശങ്കരപ്പിള്ള മെമ്മോറിയലിന്റെ ചെയർമാനുമായ ഡോ:എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.രംഗപ്രഭാതിന്റെ ട്രസ്റ്റ് മെമ്പർ കെ.എസ്.വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സാഹിത്യകാരൻ ഡോ.ജോർജ് ഓണാക്കൂർ മുഖ്യാതിഥിയായി.നാടക നടൻ അനന്തപുരം രവി അനുസ്മരണ പ്രഭാഷണം നടത്തി.കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ച ഡോ.ജോർജ്ജ് ഓണക്കൂറിനേയും ഗുരു ഗോപിനാഥ് സപര്യ പുരസ്കാരം ലഭിച്ച നടന ഭൂഷണം ചിത്രമോഹനെയും ആദരിച്ചു.തുടർന്ന് രംഗപ്രഭാതിൽ നിന്നും എസ്. എസ്. എസ്. സി പരീക്ഷയിൽ ഉന്നതവിജയം വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.പ്രൊഫ.ജി.ശങ്കരപ്പിള്ള മെമ്മോറിയലിന്റെ സെക്രട്ടറി കീർത്തി കൃഷ്ണ സ്വാഗതവും രാജീവ് വെഞ്ഞാറമൂട് നന്ദിയും പറഞ്ഞു. രംഗപ്രഭാത് പ്രസിഡന്റ് കെ.എസ് ഗീത,സെക്രട്ടറി ഹരീഷ്.എസ് എന്നിവർ സംസാരിച്ചു.