sabha-tv

തിരുവനന്തപുരം: നിയമസഭാ ടിവിയുടെ പ്രവർത്തനം ആരംഭിച്ചശേഷം ഇതുവരെ 5,41,40,201 രൂപ ചെലവായെന്ന് സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു. ഇതിൽ 54 ശതമാനവും ചെലവായത് ചാനലുകളുടെ ടൈംസ്ലോട്ട് വാങ്ങി സഭാ ടി.വിയുടെ പരിപാടികൾ സംപ്രേഷണത്തിന് കൈമാറുന്ന വകയിലാണ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇത് നിറുത്തുകയാണെന്ന് സ്പീക്കർ പറഞ്ഞു.

2,39,79,201 രൂപയാണ് ചാനലുകൾക്കായി ചെലവഴിച്ചത്. ഇങ്ങനെ നൽകിയ പരിപാടികൾ നിർമ്മിക്കുന്നതിനായി 84,70,012 രൂപയും ചെലവഴിച്ചു. ഒ.ടി.ടി പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിന് ആകെ 47,60,000 രൂപയാണ് ചെലവായത്. അതേസമയം, സഭാ ടിവിയിൽ നിന്ന് ഇതുവരെ 1.44 കോടിയുടെ വരുമാനം ലഭിച്ചിട്ടുണ്ട്. ഇതിൽ 91 ലക്ഷം രൂപ സർക്കാരിലേക്ക് തിരിച്ചടച്ചുവെന്നും സ്പീക്കർ പറഞ്ഞു.