
കല്ലമ്പലം:കെ.ടി.സി.ടി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്നാ റാങ്കുകളും ഉന്നത വിജയവും നേടിയ വിദ്ധ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും വിദ്യാഭ്യാസ സാംസ്കാരിക സെമിനാറും രാജു നാരായണ സ്വാമി നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.ഫിറോഷ് എം.ബഷീർ അദ്ധ്യക്ഷത വഹിച്ചു.കേരളാ യൂണിവേഴ്സിറ്റി തലത്തിൽ റാങ്ക് കരസ്ഥമാക്കിയ കെ.ടി.സി.ടി കോളേജിലെ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം രാജു നാരായണ സ്വാമി,ഡോ.പി ജെ നഹാസ്,എ.എം എ.റഹീം എന്നിവർ ചേർന്ന്‍ നിർവഹിച്ചു.കെ.ടി.സി.ടി സംഘടിപ്പിച്ച വിദ്യാഭ്യാസ സാംസ്കാരിക സെമിനാറിലൂടെ വിദ്യാർഥികൾക്ക് പുതിയ ദിശാ ബോധം കൈവരുമെന്ന്‍ അദ്ദേഹം പറഞ്ഞു. ഐ.മൻസൂറുദ്ദീൻ, എൻ.മുഹമ്മദ് ഷെഫീഖ്, എ. അഫ്സൽ, അബ്ദുൽ റഷീദ്, ഷിജിൻ സലാഹുദ്ദീൻ, കരവാരം വൈസ് പ്രസിഡന്റ് സിന്ധു, വാർഡ് മെമ്പർ ജി.വൽസല, ഡോ.സി.രാജശേഖരൻ പിള്ള, രജിത് കുമാർ, യു.വി. രശ്മി, ഡോ രമ്യ, പി.പ്രതീഷ തുടങ്ങിയവർ പങ്കെടുത്തു.