തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ദേശീയ സംഘടനയായ സക്ഷമ കേരളത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവം 27ന് പാളയം സെൻട്രൽ ലൈബ്രറി ഹാളിൽ വിവിധ പരിപാടികളോടെ അരങ്ങേറും.ദേശഭക്തിഗാനം,​ചിത്രരചന എന്നീ വിഭാഗങ്ങളിലെ മത്സരങ്ങൾ,​ധീരജവാന്മാരെയും പ്രമുഖ വ്യക്തികളെയും ആദരിക്കൽ,ഹെലൻ കെല്ലർ ജയന്തി തുടങ്ങിയവയാണ് സംഘടിപ്പിക്കുന്നത്.ദേശഭക്തിഗാന മത്സരവും ചിത്രരചനാ മത്സരവും രാവിലെ 10ന് ഡോ.കെ.ഓമനക്കുട്ടി ഉദ്ഘാടനം ചെയ്യും.വൈകിട്ട് 3ന് ഔദ്യോഗിക ഉദ്ഘാടനം സിനിമാ - സീരിയൽ നടൻ വിവേക് ഗോപൻ നിർവഹിക്കും.സക്ഷമ കേരള ജില്ലാപ്രസിഡന്റ് ഡോ.മഹേഷ് സുകുമാരൻ അദ്ധ്യക്ഷത വഹിക്കും.ആർ.എസ്.എസ് പ്രാന്തീയ സഹസമ്പർക്ക് പ്രമുഖ് എം.ജയകുമാർ,​സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റ് ശങ്കർ മഹാദേവൻ കോന്നി സേവാകേന്ദ്രം ചെയർമാൻ കോന്നി സി.എസ്. മോഹനൻപിള്ള, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ഡോ.ഫൈസൽ ഖാൻ,നാരിശക്തി ദേശീയ പുരസ്കാരം നേടിയ ടിഫാനി ബ്രാർ,സക്ഷമ സംസ്ഥാന സമിതിയംഗങ്ങളായ അനിതാ നായകം, രഘുനാഥൻ നായർ. സന്തോഷ്,​സക്ഷമ ജില്ലാ മഹിളാ പ്രമുഖ് ഷിജി പ്രസന്നൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.