കല്ലമ്പലം: സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കെ.ടി.സി.ടി കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റിയിലെ 2022ലെ സൗജന്യ പി.എസ്.സി പരിശീലന ക്യാമ്പുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂലായ് ആദ്യവാരം മുതൽ ആരംഭിക്കുന്ന ബാച്ചുകളിലേയ്ക്കാണ് പ്രവേശനം. അപേക്ഷാഫോറങ്ങൾ മൈനോറിറ്റി കോച്ചിംഗ് സെന്റർ ഓഫീസിൽ നിന്നും കെ.ടി.സി.ടി കമ്മിറ്റി ഓഫീസിൽ നിന്നും ലഭിക്കും. അഡ്മിഷന്റെയും കോഴ്സുകളുടെയും കൂടുതൽ വിവരങ്ങൾക്കായി കെ.ടി.സി.ടി മൈനോറിറ്റി കോച്ചിംഗ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 8129789984.