blockvikasanam

മുടപുരം:തദ്ദേശഭരണ സ്ഥാപനങ്ങൾ ആരോഗ്യ -സേവന മേഖലയിൽ പദ്ധതികൾ തയ്യാറാക്കുന്നതു പോലെ കാർഷികമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾക്ക് രൂപം നൽകണമെന്ന് വി.ശശി എം.എൽ.എ പറഞ്ഞു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വികസന രേഖ വി. ശശി എം.എൽ.എ പ്രകാശനം ചെയ്തു. പ്രസിഡന്റ് ജയശ്രീ.പി.സി അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിതാ സന്തോഷ് പദ്ധതി രേഖ അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. സുഭാഷ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.ചന്ദ്രബാബു,ആർ.മനോന്മണി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.മണികണ്ഠൻ,ജോസഫിൻ മാർട്ടിൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ. മോഹനൻ,പി.കരുണാകരൻ നായർ,പി.അജിത,ജി.ശ്രീകല,രാധികാ പ്രദീപ്,ജയ ശ്രീരാമൻ,ആർ.പി.നന്ദു രാജ്,പ്രോജക്റ്റ് അസിസ്റ്റന്റ് കോഡിനേറ്റർ എസ്.എ.ഡോൺ എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ സ്വാഗതവും ബി.ഡി.ഒ എൽ.ലെനിൻ നന്ദിയും പറഞ്ഞു.