
വക്കം: കഴിഞ്ഞ ഏഴു വർഷമായി കവലയൂരിൽ പ്രവർത്തിച്ചു വരുന്ന മണമ്പൂർ റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം പുതിയ മന്ദിരത്തിലേക്കു മാറ്റിയതിന്റെ പ്രവേശന ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. സംഘം പ്രസിഡന്റ് കുളമുട്ടം സലിം അദ്ധ്യക്ഷനായിരുന്നു. എ. ഇബ്രാഹിം കുട്ടി, എം. ജോസഫ്പെരേര, ജി. സത്യശീലൻ, പി. സജീവ്, എം. ഒലീദ്, സോഫിയാസലിം, എസ്. തുളസീധരൻ, എസ്. പ്രകാശ്, ജി. ജയൻ,വ ത്സലാവാമദേവൻ എന്നിവർ സംസാരിച്ചു.