
നെയ്യാറ്റിൻകര: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന 'നന്മ" നെയ്യാറ്റിൻകര മേഖലാ സമ്മേളനം നഗരസഭ ചെയർമാൻ പി. കെ. രാജമോഹനൻ ഉദ്ഘാടനം ചെയ്തു. അമരവിള പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര ടീച്ചേഴ്സ് ആഡിറ്റോറിയത്തിൽ മനോജ് നെയ്യാറ്റിൻകര, കവിയും കാർട്ടൂണിസ്റ്റുമായ ഹരി ചാരുത, നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു, അഡ്വ. വിനോദ് സെൻ, മാദ്ധ്യമപ്രവർത്തകൻ ഗിരീഷ് പരുത്തിമഠം, അനിൽ കുമാർ. സി എന്നിവർ പങ്കെടുത്തു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ബാബു സാരംഗി ഉദ്ഘാടനം ചെയ്തു. മനോജ് നെയ്യാറ്റിൻകര, സുരേഷ് ഒഡേസ, കലാമണ്ഡലം വിമലാമേനോൻ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സമ്മേളനത്തിൽ ആദ്യകാല കാലാകാരന്മാരായ തങ്കപ്പൻമാസ്റ്റർ, ഡോ. ആൽവിൻജോസ്, തിരുപുറം വസന്ത, തിരുപുറം രാജു, സുകുമാരൻ, ജലജകുമാരി എന്നിവരെ ആദരിച്ചു. കേരള യൂണിവേഴ്സിറ്റി മ്യൂസിക് രണ്ടാം റാങ്ക് ജേതാവ് പാർവ്വതി എസ്.പി, കേരള സംസ്ഥാന അമച്വർ കിക്ക് ബോക്‌സിംഗ് ജില്ലാ ചാമ്പ്യൻഷിപ്പിൽ 45 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെ.എസ്. കൃഷ്‌ണപ്രിയ എന്നിവരെ അനുമോദിച്ചു. പുതിയ ഭാരവാഹികൾ: രാജീവ് ആദികേശവ് (പ്രസിഡന്റ് ), മനോജ് നെയ്യാറ്റിൻകര (സെക്രട്ടറി), അനിൽകുമാർ (ട്രഷറർ), നെയ്യാറ്റിൻകര കൃഷ്‌ണൻ, അമരവിള പദ്മകുമാർ (രക്ഷധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് നന്മ കലാകാരന്മാരുടെ കലാവിരുന്നും അരങ്ങേറി.