നെയ്യാറ്റിൻകര:നൂറുൽ ഇസ്ലാം ഡെന്റൽ കോളേജ് ഒഫ് സയൻസസ്,നിംസ് കോളേജ് ഒഫ് നഴ്സിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നിംസ് മെഡിസിറ്റിയിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ സംഘടിപ്പിച്ച സെമിനാർ ആർഷ വിദ്യാ സമാജം ഡയറക്ടറും പ്രമുഖ യോഗാചാര്യനുമായ കെ.ആർ. മനോജ് ഉദ്ഘാടനം ചെയ്തു.നിംസ് മാനേജിംഗ് ഡയറക്ടർ എം.എസ്.ഫൈസൽഖാൻ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറും നിംസ് സ്പെക്ട്രം ഡയറക്ടറുമായ പ്രൊഫ. ഡോ.എം.കെ.സി.നായർ,നൂറുൽ ഇസ്ലാം ഡെന്റൽ കോളേജ് ഒഫ് സയൻസസ് പ്രിൻസിപ്പൽ ഡോ.സാദിഖ് ഹുസൈൻ,എൻ.കെ.ശശി,നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ.സജു, അഡ്മിനിസ്‌ട്രേറ്റീവ് കോ-ഓർഡിനേറ്റർ ശിവ് കുമാർ രാജ്,ഡോ.എസ്.അംബിക തുടങ്ങിയവർ പങ്കെടുത്തു.കാരക്കോണം പി.പി.എം ഹൈസ്കൂൾ അന്താരാഷ്ട്ര യോഗാദിന,സംഗീത ദിന പരിപാടി നിംസ് മെഡിസിറ്റി ആയുർവേദ വിഭാഗം ഡോ.വീണ വിജയ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പൂവത്തൂർ സജി അദ്ധ്യക്ഷത വഹിച്ചു.ഹെഡ് മിസ്ട്രസ് പി.ശോഭന കുമാരി,മൃദംഗ വിദ്വാൻ പൂഴിക്കുന്ന് രാധാകൃഷ്‌ണൻ നായർ,ആർ.ബിന്ദു,എസ്.ശ്രീകുമാർ,എൽ.ബിന്ദു,ആർ.രതീഷ് കുമാർ,കെ.എസ്. സംഗീത,എസ്.എസ് ലേഖ തുടങ്ങിയവർ പങ്കെടുത്തു.