
നെയ്യാറ്റിൻകര: മരുതത്തൂരിൽ ആരംഭിച്ച മഹാത്മാ വായനശാലയുടെ ഉദ്ഘാടനം മുൻ എ.ഡി.ജി.പി ഇ.ജെ ജയരാജ് ഐ.പി.എസ് നിർവഹിച്ചു. പ്രസിഡന്റ് സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ പി.കെ രാജമോഹൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ളിൻ,കൗൺസിലർ ബിനു, മാരായുട്ടം സുരേഷ്, അഡ്വ. വാസുദേവൻ നായർ,പുരുഷോത്തമൻ നായർ, ബിനു മരുതത്തൂർ, ബോബസ്, റ്റി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.എസ്.എസ്.എൽ.സിക്ക് മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.കേരള ബാങ്കുമായി സഹകരിച്ച് ലഘുസമ്പാദ്യപദ്ധതിയ്ക്കും തുടക്കം കുറിച്ചു.