വർക്കല: കേരളകൗമുദിയും - ഡ്രീംസ് റസിഡൻസി ഇടവയും സംയുക്തമായി നടത്തുന്ന ഇടവ ബഷീർ അനുസ്‌മരണ സംഗീത സായാഹ്നം ഇന്ന് വൈകിട്ട് 3ന് വർക്കല മൈതാനം മുനിസിപ്പൽ പാർക്കിൽ നടക്കും. ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം നിർവഹിക്കും. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്വാമി ഗുരുപ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തും. ഡ്രീംസ് റസിഡൻസി മാനേജിംഗ് ഡയറക്ടർ അബ്ദുൾഹമീദ് ബഷീർ മുഖ്യാതിഥിയാകും.
നഗരസഭാ ചെയർമാൻ കെ.എം. ലാജി, വർക്കല ഡിവൈ.എസ്.പി പി. നിയാസ്, ഫാ. ജിജോ പി. സണ്ണി, വർക്കല ടൗൺ ഇമാം കുഞ്ഞു മുഹമ്മദ് മൗലവി, അഡ്വ.കെ.ആർ. അനിൽകുമാർ, അഡ്വ.എസ്. കൃഷ്ണകുമാർ, നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിതിൻ, ഇലകമൺ സതീശൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ബി. ജോഷി ബാസു, കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ രാഹുൽ ആർ.എസ് തുടങ്ങിയവർ സംസാരിക്കും. കേരളകൗമുദി അസി. മാർക്കറ്റിംഗ് മാനേജർ സുധി സ്വാഗതവും വർക്കല ലേഖകൻ സജീവ് ഗോപാലൻ നന്ദിയും പറയും. തുടർന്ന് സെൻസ് ഓർക്കസ്ട്ര വർക്കല, വിക്ടറി വോയിസ് വർക്കല, ദാസേട്ടൻ മ്യൂസിക് ക്ലബ് ഇടവ, വർക്കല ഗന്ധർവ സംഗീതം ഓർക്കസ്ട്ര, നന്ദനം മ്യൂസിക് വർക്കല, വോയ്സ് ഒഫ് വർക്കല എന്നീ ട്രൂപ്പുകളുടെ ട്രാക്ക് ഗാനമേള ഉണ്ടായിരിക്കും.