മുടപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തിലെ മംഗലപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്‌നീഷൻ എന്നീ തസ്‌തികകളിലെ താത്കാലിക ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് നിയമനം നടത്തുന്നതിന് 27ന് രാവിലെ 11 മുതൽ 1 വരെ വാക്ക് - ഇൻ ഇന്റർവ്യൂ പഞ്ചായത്ത് ഓഫീസിൽ നടത്തും. യോഗ്യത ഡോക്ടർ - എം.ബി.ബി.എസ്, സ്റ്റാഫ് നഴ്സ് -ജി.എൻ.എം അല്ലെങ്കിൽ ബി.എസ്‌സി നഴ്‌സിംഗ്, ലാബ് ടെക്‌നീഷൻ -ഡി.എം.എൽ.ടി അല്ലെങ്കിൽ ബി.എസ്‌സി ഡി.എം.എൽ.ടി.