വർക്കല:എസ്.എൻ.ഡി.പി യോഗം വെട്ടൂർ ശാഖ വാർഷികപൊതുയോഗം 26ന് വൈകിട്ട് 3ന് ശാഖാമന്ദിരത്തിൽ യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് അഡ്വ. ആർ.ജയരാജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം മുഖ്യപ്രഭാഷണം നടത്തും.ബോർഡ് മെമ്പർ വി.ശശിധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് ജി.തൃദീപ്, വനിതാസംഘം യൂണിയൻ സെക്രട്ടറി സീമ ശിവപ്രസാദ്,ശാഖാസെക്രട്ടറി എ.കെ.ഫിറോസ് തുടങ്ങിയവർ പങ്കെടുക്കും.