
ബാലരാമപുരം:പള്ളിച്ചൽ ആയുഷ് ആയുർവേദ എൻ.എച്ച്.എം പി.എച്ച്.സിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനാചരണം പള്ളിച്ചൽ എസ്.ആർ.എസ്.യു.പിഎസിൽ നടന്നു.വാർഡ് മെമ്പർ മുക്കുനട സജികുമാർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസ് സ്മിത ശിവൻ യോഗ ക്ലാസിന് നേത്യത്വം നൽകി. ഹെഡ്മിസ്ട്രസ് ശാന്തിചന്ദ്ര സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനൂപ് നന്ദിയും പറഞ്ഞു.