നെടുമങ്ങാട്:ഡി.സി.സി ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെ കരുപ്പൂര് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊറളിയോട് ജംഗ്ഷനിൽ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.മണ്ഡലം പ്രസിഡന്റ് കരുപ്പൂര് ഷിബുവിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.എൻ. ബാജി,നെട്ടിറച്ചിറ ജയൻ, ഡി.സി.സി മെമ്പർമാരായ ടി. അർജുനൻ, കെ.ജെ. ബിനു, ഐ.എൻ.റ്റി.യു.സി ജില്ലാ സെക്രട്ടറി വെട്ടുറോഡ് സലാം, കരുപ്പൂര് സുരേഷ്, വലിയമല മോഹനൻ, നൗഷാദ് ഖാൻ, മന്നൂർക്കോണം രാജേഷ്, മന്നൂർക്കോണം താജുദ്ധീൻ, ഇന്ദിരാ ക്ലമന്റ്, മഞ്ചയിൽ അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.