
മേപ്പാടി: എളമ്പിലേരി പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. തമിഴ്നാട് സേലം സ്വദേശി സനിയൽ സഗയരാജിന്റെ ഭാര്യ യൂനിസ് നെൽത്സൻ (ഈനസ്- 31) ആണ് ഇന്നലെ പുലർച്ചെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഈനസിനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 5ഓടെ ആയിരുന്നു അപകടം. എളമ്പിലേരിയിലെ റിസോർട്ടിൽ എത്തിയതായിരുന്നു. പുഴ വക്കിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു. ഭർത്താവ് കൂടെ ഉണ്ടായിരുന്നെങ്കിലും അപകടത്തിൽപ്പെട്ടില്ല. ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം സേലത്തേക്ക് കൊണ്ടുപോയി.