
വർക്കല :വർക്കല താലൂക്ക് ആശുപത്രിയുടെ ശോചാനിയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി താലൂക്ക് ആശുപത്രി പടിക്കൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന സമിതി അംഗം എഴുതാവൂർ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൗൺസിൽ അംഗവും ബി.ജെ.പി നഗരസഭ പാർലമെന്ററി പാർട്ടി ലീഡേറുമായ അഡ്വ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രഭാരി നിഷാന്ത് സുഗുണൻ,ജനറൽ സെക്രട്ടറി മാരായ ദിനേശ്,അനന്തു വിജയ്,മണ്ഡലം പ്രസിഡന്റ് വിജി.ആർ.വി, ഇലകമൺ സതീശൻ,കോവിലകം മണികണ്ഠൻ,കൗൺസിലർമാരായ പ്രിയ ഗോപൻ,അനീഷ്,രാഗി,അനു,സിന്ധു വിജയൻ, ഉണ്ണികൃഷ്ണൻ,ഷീന.കെ.ഗോവിന്ദ്,സിന്ധു.വി തുടങ്ങിയവർ സംസാരിച്ചു.