
മലയിൻകീഴ് : മലയിൻകീഴ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീ സത്യസായി സേവാസമിതി ജീവകാരുണ്യ ജനക്ഷേമ പദ്ധതികളുടെ ആദ്യഘട്ട ഉദ്ഘാടനം വികാലാംഗകർക്ക് വീൽ ചെയറും വിദ്യാർത്ഥികൾക്ക് പഠന സാമ്പത്തിക സഹായങ്ങളും നൽകി നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ നിർവഹിച്ചു. മലയിൻകീഴ് സായ് മന്ദിരത്തിൽ ശ്രീസത്യസായി ജില്ലാ പ്രസിഡന്റ് ഒ.പി.സജീവ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.ആർ.രവികുമാർ,കെ.സതീഷ് കുമാർ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ജി.ബിന്ദു,മലയിൻകീഴ് ഗ്രാമപഞ്ചായത്ത് അംഗം കെ.അജിതകുമാരി,ടി.ആർ.വിജയകുമാർ എന്നിവർ സംസാരിച്ചു.തുടർന്ന് ഭജന,മംഗള ആരതി എന്നിവയുമുണ്ടായിരുന്നു.