
തിരുവനന്തപുരം: മുൻമന്ത്രിയും പ്രഭാത് ബുക്ക് ഹൗസ് ചെയർമാനും സി.പി.ഐ നേതാവുമായ സി. ദിവാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ അടുത്ത പത്ത് ദിവസത്തെ പരിപാടികൾ റദ്ദാക്കിയതായി പ്രഭാത് ജനറൽ മാനേജർ എസ്. ഹനീഫ റാവുത്തർ അറിയിച്ചു.