
വർക്കല: സി. പി. എം നേതാവും വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന എസ്. കൃഷ്‌ണൻകുട്ടിയുടെ മൂന്നാമത് ചരമവാർഷികദിനം സി.പി.എം
വർക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, വി. ജോയി എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ. രാമു, ജില്ലാ കമ്മിറ്റി അംഗം എസ്. ഷാജഹാൻ, കർഷക സംഘം ജില്ലാ സെക്രട്ടറി കെ. പത്മകുമാർ, ജില്ലാ പഞ്ചായത്ത് അംഗം വി. പ്രിയദർശിനി, സി.പി.എം വർക്കല ഏരിയ സെക്രട്ടറി എം. കെ. യൂസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്. രാജീവ്, കെ.എം. ലാജി, വി. സത്യദേവൻ, ബി.എസ്. ജോസ് എന്നിവർ സംസാരിച്ചു.