
നാഗർകോവിൽ: 1100 ഗ്രാം കഞ്ചാവും ഒരു ബൈക്കും വേയിംഗ് മെഷിനുമായി യുവാവ് അറസ്റ്റിൽ. കോട്ടാർ സ്വദേശി ദേവദാസിന്റെ മകൻ സുയമ്പു ലിംഗം (34) ആണ് അറസ്റ്റിലായത്. ഇന്നലെ ആയിരുന്നു സംഭവം. ഐ.ജിയുടെ നിർദ്ദേശത്തെ തുടർന്ന് എസ്. ഐ മുത്തുകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. കോട്ടാറിൽ കഞ്ചാവ് കൈമാറ്റം നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലാക്കുന്നത്. കോട്ടാർ സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തു.