kc-venugopal

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മോദി സ്തുതിയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ആരോപിച്ചു. അക്രമം അഴിച്ചുവിട്ട് മോദിയുടെ ഗുഡ്ബുക്കിൽ കയറിപ്പറ്റാനുള്ള ശ്രമമാണ് സി.പി.എമ്മിന്റേത്. സ്വർണക്കള്ളക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാൻ മോദിക്ക് മുമ്പിൽ രാഹുൽ ഗാന്ധിയോടുള്ള എതിർപ്പ് മാർക്കറ്റ് ചെയ്യാനുള്ള ശ്രമമാണിത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ നാണംകെട്ട അക്രമം അരങ്ങേറിയത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സമാധാനം പറയണം.