തിരുവനന്തപുരം:കഥകളി കലാകാരൻമാർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്താൻ പദ്മനാഭം കഥകളി ആർട്ടിസ്റ്റ് വെൽഫെയർ ഓർഗനൈസേഷൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി മാർഗി സുരേഷ്,ട്രഷറർ കലാവേദി ജയകുമാർ,നാട്യശാല സതീശൻ, കരിക്കകം ത്രിവിക്രമൻ,കിരൺ പരമേശ്വരൻ,ബിജു,ഡോ.രാമകൃഷ്ണൻ,സ്നേഹലത ടീച്ചർ,കലാ ആനന്ദ്, സാംബശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.