1

വിഴിഞ്ഞം: കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി ഫുട്ബോൾ മത്സരം നടത്തി. തുടർന്ന് നടന്ന സമ്മാനദാനത്തിൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എച്ച്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കോട്ടുകാൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെറോം ദാസ് ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം നോർത്ത് യംഗ് ബോയ്സ് ടീം വിജയികളായി. കോസ്റ്റൽ പൊലീസ് റണ്ണേഴ്സ് അപ്പായി. അസിസ്റ്റന്റ് കമ്മിഷണർ ഷാജി, മുൻ കേരള ഫുട്ബാൾ ക്യാപ്ടൻ ബോണി ഫയസ്, അജയകുമാർ, ജ്യോതിഷ്‌കുമാർ തുടങ്ങിയർ പ്രസംഗിച്ചു.