
തിരുവനന്തപുരം: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിന് പിന്തുണ അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ കത്ത്. തന്റെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും, ദരിദ്രരെയും അധഃസ്ഥിതരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമർപ്പിച്ച ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഭരണ പ്രതിപക്ഷ പ്രസ്ഥാനങ്ങളും തയ്യാറാകണമെന്ന് സുരേന്ദ്രൻ അഭ്യർത്ഥിച്ചു.