1

പൂവാർ: അയൽവാസിയായ വൃദ്ധനെ വധിക്കാൻ ശ്രമിച്ച കേസിൽ പരണിയം തിടുതാടുപ്പാൻ വിള വീട്ടിൽ ജോയ് (54),സഹോദരൻ റാബി എന്നു വിളിക്കുന്ന ലോറൻസ് (42) എന്നിവരെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ നടത്തിവരുന്ന പന്നി ഫാമിനെതിരെ തിടുതിടുവാൻവിള വീട്ടിൽ രാമകൃഷ്ണൻ നാടാരുടെ മകൻ വിൽസൺ പൂവാർ ഗ്രാമപഞ്ചായത്തിനും മറ്റ് ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകിയിരുന്നു.ഇതിന്റെ വിരോധം നിമിത്തമാണ് പ്രതികളായ ഇരുവരും ചേർന്ന് വൃദ്ധനായ വിൽസനെ ആക്രമിച്ചതെന്ന് പൂവാർ പൊലീസ് പറഞ്ഞു.പൂവാർ സി.ഐ എസ്.ബി പ്രവീണിന്റെ നേതൃത്വത്തിൽ എസ്.ഐ തിങ്കൾ ഗോപകുമാർ, സി.പി.ഒ മാരായ ശശി നാരായൺ, വിഷ്ണു പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.