വിതുര: രാജീവ്ഗാന്ധി എം.പിയുടെ ഒാഫീസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് തൊളിക്കോട്, പനയ്ക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തൊളിക്കോട്ട് പ്രകടനവും യോഗവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ,പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം, കെ.എൻ.അൻസർ, തൊളിക്കോട് ഷംനാദ്, ഷെമിഷംനാദ്, തൊളിക്കോട് ഷാൻ, തോട്ടുമുക്ക് സലീം എന്നിവർ നേതൃത്വം നൽകി.