വിതുര:ആദിവാസി കൈവശഭൂമിക്ക് പട്ടയം നൽകുന്നതിനായി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സർക്കാർ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആദിവാസികാണിക്കാർ സംഘം സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.നടപടി സ്വീകരിച്ചില്ലെങ്കിൽ സെക്രട്ടറിയേറ്റ് മാർച്ച് ഉൾപ്പടെയുള്ള ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് എ.കെ.എസ്.എസ് സംസ്ഥാനപ്രസിഡന്റ് മേത്തോട്ടം പി.ഭാർഗവനും,സംസ്ഥാനജനറൽസെക്രട്ടറി പൊൻപാറ കെ.രഘുവും അറിയിച്ചു.