
തിരുവനന്തപുരം: സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ എംപ്ലോയീസ് യൂണിയൻ കേരളയുടെയും സെൻട്രൽ ബാങ്ക് ഓഫീസേഴ്‌സ് യൂണിയൻ കേരളയുടെയും സംയുക്ത സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള സ്വാഗതസംഘം രൂപീകരണ യോഗം ബാങ്ക് എംപ്ലോയീസ് ഹാളിൽ ജില്ലാ ചെയർമാൻ ആർ.സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.എ.ഐ.ടി.യു.സി സെക്രട്ടറി കെ.പി.ശങ്കരദാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് ചെയർമാൻ രാജേഷ് പി.എസ്,എ.കെ.ബി.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശ്യാംകുമാർ, സി.ബി.ഐ.ഇ.യു സംസ്ഥാന പ്രസിഡന്റ് ലക്ഷ്‌മി നാരായണൻ,സി.ബി.ഐ.ഇ.യു സംസ്ഥാന പ്രസിഡന്റ് ആർ.ടി യാദവ്, സംസ്ഥാന ജനറൽസെക്രട്ടറി എം.എം അൻസാരി, വൈസ് പ്രസിഡന്റ് എൻ.എസ് രവീന്ദ്രനാഥ്, സുബിൻ തുടങ്ങിയവർ സംസാരിച്ചു. സി.ബി.ഐ.ഇ.യു സമ്മേളന ലോഗോ എ.കെ.ബി.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാറും സി.ബി.ഒ.യു സമ്മേളന ലോഗോ എ.ഐ.ഒ.ബി.എ സെക്രട്ടറി എച്ച്.വിനോദും പ്രകാശനം ചെയ്തു.