ബാലരാമപുരം:നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാല സംഘടിപ്പിച്ച വായനാദിനാചരണവും പി.എൻ.പണിക്കർ അനുസ്മരണവും തിരക്കഥാകൃത്ത് നെല്ലിമൂട് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു.പുസ്തക വായനയും ഇഷ്ടഗ്രന്ഥത്തെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കൽ മത്സരവും നടന്നു.ശ്രീകുമാർ,​വിഷ്ണു തുടങ്ങിയവർ സംബന്ധിച്ചു.