prakashana-karmam

കല്ലമ്പലം:ഞെക്കാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വൈവിദ്ധ്യമാർന്ന പരിപാടികളോടെ വായന വാരം ആചരിച്ചു.ഡോ.തോട്ടം ഭുവനേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ സന്തോഷ്, ഹൈസ്കൂൾ വിഭാഗം വിദ്യാരംഗം കൺവീനർ ഷിംന തുടങ്ങിയവർ സംസാരിച്ചു.യു.പി വിഭാഗം വിദ്യാരംഗം കൺവീനർ ഹിമയുടെ നേതൃത്വത്തിൽ നടന്ന സമാപന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ കെ.കെ.സജീവ് സ്വാഗതം പറഞ്ഞു. പ്രശസ്ത സാഹിത്യകാരനും കവിയും ദൂരദർശൻ ഫെയിമുമായ ശശി മാവിൻമൂട് മുഖ്യാതിഥിയായി.