കല്ലമ്പലം:ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ആദ്യഘട്ടമായി ഒറ്റൂർ ഗ്രാമപഞ്ചായത്തിൽ ശാസ്ത്രീയമായ മണ്ണ് പരിശോധന നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ ലീന സ്വാഗതം പറഞ്ഞു.ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ ക്ലാസ് നയിച്ചു.