
കല്ലമ്പലം: വായനയെ ജനകീയമാക്കി പുസ്തകങ്ങളെ ചങ്ങാതിമാരാക്കുക എന്ന സന്ദേശം ഉൾക്കൊണ്ട് കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിൽ നറുനിലാവ് വായന വാരാചരണത്തിന്റെ ഉദ്ഘാടനം വർക്കല എസ്.എൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ പി.കെ. സുമേഷ് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.സ്കൂൾ സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ് അദ്ധ്യക്ഷനായി. എച്ച്.എസ് വൈസ് പ്രിൻസിപ്പൽ ബി.ആർ. ബിന്ദു സ്വാഗതം പറഞ്ഞു.സ്കൂൾ ചെയർമാൻ എ.നഹാസ് മുഖ്യപ്രഭാഷണം നടത്തി. കൺവീനർ യു.അബ്ദുൽ കലാം, എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ മീര, മലയാളം ക്ളബ് കൺവീനർ സംഗീത എസ്.എസ് എന്നിവർ പങ്കെടുത്തു.