p

കടയ്ക്കാവൂർ: കോൺഗ്രസ്‌ ദേശീയ നേതാക്കൾക്ക് എതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന മോദി സർക്കാരിന്റെ പ്രതികാര നടപടിക്ക് എതിരെ കടയ്ക്കാവൂർ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി കീഴാറ്റിങ്ങൽ പോസ്റ്റാഫീസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കടയ്ക്കാവൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ആർ.എസ്. ജോഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ആനന്ദ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്‌ മെമ്പർമാരായ സജികുമാർ, ബീനരാജീവ്, അൻസർ, ലല്ലു, മണ്ഡലം ഭാരവാഹികളായ മധു, ജബ്ബാർ, സുധീർ, സന്തോഷ്‌, മോഹനകുമാരി, ഷിറാസ്, സുധീഷ് എന്നിവർ സംസാരിച്ചു.