bodha-vathkkarana-class

വക്കം : വക്കം സി. കൃഷ്ണവി ലാസം ഗ്രന്ഥശാലാ വനിതാവേദി വക്കം ഗ്രാമ പഞ്ചായത്തിലെ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കുവേണ്ടി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വക്കം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്ലാസ് ഗ്രന്ഥശാലാ പ്രസിഡന്റ്‌ സി. വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അനിതകുമാരി. എസ് (സ്നേഹിത തിരുവനന്തപുരം )ക്ലാസ്സെടുത്തു. വനിതാ വേദി പ്രസിഡ ന്റ് കെ.ഓമനാദേവി അദ്ധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ നിഷാ മോനി, സ്കൂൾ ഹെഡ് മിസ്ട്ര സ് സി. എസ്. ബിന്ദു, കെ.വസന്തകുമാരി, വനിതാവേദി സെക്രട്ടറി കെ.ലതിക എന്നിവർ സംസാരിച്ചു .