തിരുവനന്തപുരം:കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്ന നരേന്ദ്ര മോദി സർക്കാരിനെതിരെ കോൺഗ്രസ് കുറ്റിച്ചൽ മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.ആർ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.കുറ്റിച്ചൽ വേലപ്പൻ, കോട്ടൂർ ഗിരീശൻ, കോട്ടൂർ ഷംസുദ്ദീൻ, വി.എച്ച് വാഹിദ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.