ആറ്റിങ്ങൽ: രാജീവ് ഗാന്ധിക്ക് പിൻതുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ആലംകോട്ടുനടത്തിയ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ആലംകോടുള്ള വെയിറ്റിംഗ് ഷെഡ് പ്രവർത്തകർ അടിച്ചു തകർത്തു.പ്രതിഷേധം കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങാതിരിക്കാൻ പൊലീസ് ഇടപെട്ടു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പൊലീസ് കേസെടുത്തു.