ldyf

ചിറയിൻകീഴ് : യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ യുവജന സംഘടനകൾ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴിൽ നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു.ചിറയിൻകീഴ് ബസ്റ്റാൻഡിൽ എ. അൻവർഷയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അനുജ. ജെ ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ഏരിയ സെക്രട്ടറി വിഷ്ണു ചന്ദ്രൻ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ശരൺ ശശാങ്കൻ ,ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സുധീഷ് എന്നിവർ സംസാരിച്ചു.ഡി.വൈ.എഫ്.ഐ മംഗലപുരം ഏരിയ സെക്രട്ടറി വിധീഷ് സ്വാഗതവും എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗം അഭിജിത് നന്ദിയും പറഞ്ഞു.