തിരുവനന്തപുരം:കാട്ടാക്കടയിൽ 36 വർഷങ്ങളുടെ പാരമ്പര്യമുള്ള സുശ്രുത പഞ്ചകർമ്മ ഹോസ്പിറ്റലിന്റെ പുതിയ ബ്രാഞ്ച് കവടിയാറിൽ തിരുവിതാംകൂർ രാജകുടുംബത്തിലെ ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു.സുശ്രുത ലൈഫ് കെയർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ഡോ.കൃഷ്ണ കുമാർ അദ്ധ്യക്ഷത വഹിച്ചു.ഡോ.ശ്രീജാ കൃഷ്ണ,കൗൺസിലർമാരായ ശ്യാം കുമാർ,മഞ്ജു.ജി.എസ്,സതികുമാരി,ജി.മധു,ഡോ.പ്രിയങ്ക തുടങ്ങിയവർ സംസാരിച്ചു.