ആര്യനാട്:ആര്യനാട് പഞ്ചായത്തിലെ പാലൈക്കോണം വാർഡിൽ ആരോഗ്യ ജാഗ്രതാ സന്ദേശ യാത്രയും ആരോഗ്യ ജാഗ്രതാ സമ്മേളനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ ഉദ്ഘാടനം ചെയ്തു.ആര്യനാട് സഹകരണ ബാങ്കിന് സമീപത്ത് നിന്നാരംഭിച്ച് സി.എച്ച്.സി. ജംഗ്ഷനിൽ സമാപിച്ചു.വാർഡ് മെമ്പർ ഇ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.നെൽസൺ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് ആരോഗ്യ പ്രവർത്തകർ,ആശാ പ്രവർത്തകർ,ആരോഗ്യ സേനാ പ്രവർത്തകർ.അങ്കണവാടി,കുടുംബശ്രീ,എൻ.ആർ.ഇ.ജി. എ പ്രവർത്തകർ,രാഷ്ടീയ,സാമൂഹ്യ, സാംസ്കാരിക, വ്യാപാരി വ്യവസായി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.